2011, ജൂണ്‍ 8, ബുധനാഴ്ച

ജനല്‍ കമ്പിയിലെ മഴത്തുള്ളി

വസൂരിയുടെ
പൊക്കല്‍ പോലെ
എനിക്കീ ജനല്‍ കമ്പിയിലെ മഴത്തുള്ളി.

നിനക്കോ
പ്രണയത്തിന്‍റെ ഒരു തുള്ളി ഉമിനീര്‍,
ഒരു തുള്ളി മദജലം

കടലിനൊരു കോശം.
മാനത്തു കണ്ണിക്ക്‌ കണ്ണുകള്‍


തോട്ടു വക്കിലെ കൈതക്കൊരുമ്മ.
കാട്ടു കുരയ്ക്കു മഴവില്ലിന്‍റെ ഒരു തുടം


ശംഖു പുഷ്പത്തിന്
തുടയ്ക്കു വന്ന ഞൊണല്‍

1 അഭിപ്രായ(ങ്ങള്‍):

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

മനോഹരം..ഈ ഭാവന...!
ഇഷ്ട്ടപ്പെട്ടു.
ആശംസകള്‍...!!