2011, ഏപ്രില്‍ 23, ശനിയാഴ്ച

കുളം

പല്ല് കൊഴിഞ്ഞൊരു
വൃദ്ധ ചിരിച്ചപോല്‍
തൊണ്ണ കാണിച്ചു
വരണ്ടു കിടക്കുന്നു
ഓളങ്ങള്‍ തല്ലിയിളക്കിയ
കല്ലുകള്‍
ചാരെ കിടത്തി കുളപ്പടവ്.

താഴെ
ഒരായിരം പയ്യിനു തിന്നുവാന്‍
പുല്ലും വിരിച്ചു കിടക്കുന്നു
എന്റെ ഗ്രാമത്തിന്‍
മരിച്ച കണ്ണ് .