മീന്‍ വറക്കുന്ന
മണം പോലെ കവിത വരാറുണ്ട്,
ചക്കിപ്പൂച്ച കട്ടുതിന്നെന്നു പറഞ്ഞു
വിളമ്പി കിട്ടാറില്ല.
പാവക്കയുടെ മുഴുപ്പ് പോലെ
കാണാറുണ്ട്
കയ്ക്കുമെന്നു കരുതി
ഞാനത് പൊട്ടിക്കാറില്ല.
തിരകള്‍ പോലെ വന്നു
സ്വസ്ഥതയുടെ മണലെടുത്തു
പോകും,
തിരിയെ തരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.
കാക്കയുടെ പറക്കല്‍ പോലെ
കണ്‍ വെട്ടത്തുണ്ടാവും
കളിയാക്കുന്ന മട്ടില്‍.
കടാക്ഷിക്കുമെന്നു പ്രതീക്ഷിച്ചിട്ടുണ്ട്
2011, മാര്‍ച്ച് 28, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായ(ങ്ങള്‍):
മണം മൂക്കില്‍ പിടിച്ചു നിര്‍ത്തിയൊന്നു മനനം ചെയ്യ്..
പാവയ്ക്ക കയ്ച്ചാലും നല്ല സ്ട്രോങ്ങ് ആണെങ്കില്‍ കണ്ണും പൂട്ടി ടെയ്സ്റ്റു ചെയ്യ്.
കളിയാക്കലൊന്നുമല്ല നല്ല കിണ്ണന്‍ പരീക്ഷണമല്ലേ..
ആ വരുന്നുണ്ട്.
ഇക്കാ ഇത് നേരത്തെ പറഞ്ഞു കൂടാരുന്നോ.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുകയ ചിലരുടെ പതിവ്.
ഇനിയാന്നെ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ