2009, നവംബര്‍ 9, തിങ്കളാഴ്ച

വെള്ളക്കെട്ട്

വെള്ളക്കെട്ട്
ഒന്നേ മുപ്പതു
ഉച്ചനേരം.
ഇന്നലെ
കോരിച്ചൊരിയുന്ന
മഴയായിരുന്നു
ഈ കൊടും ചൂടിനു പകരം.

മഹാഗണിയുടെ ചോട്ടിലെ
കരിയിലകള്‍
നനഞ്ഞ കണ്ണുകള്‍ തുടച്ച്
യാത്ര ചോദിയ്ക്കുകയാണ്
അന്ടപ്പരപ്പുകളോട്!!

നിസ്സാരന്മാരുടെ
ജീവിതത്തിലാണ്
ഇത്രയും കണ്ണ് തുടപ്പും
യാത്ര പറച്ചിലും,
പിറു പിറു ക്കുന്നുണ്ട്
അതുവഴി പോകുന്ന
കാറ്റ്‌.



ഇനി
കുറച്ചു നേരം കൂടി മതി
വെള്ളത്തില്‍ കിടക്കുന്ന
മരത്തിന്റെ നിഴലിനു
മണ്ണില്‍ പതിയ്ക്കാന്‍.







3 അഭിപ്രായ(ങ്ങള്‍):

താരകൻ പറഞ്ഞു...

മഹാഗണിയുടെ ചോട്ടിലെ
കരിയിലകള്‍
നനഞ്ഞ കണ്ണുകള്‍ തുടച്ച്
യാത്ര ചോദിയ്ക്കുകയാണ്
അന്ടപ്പരപ്പുകളോട്!!!!!!!!!!!!!!!!!!!!
വരികളുടെ ഭംഗിഞാൻ കാണാതിരിക്കുന്നില്ല പക്ഷെ അർഥം? അതു നിഗൂഢമായി തന്നെ തുടരുന്നു...

the man to walk with പറഞ്ഞു...

ishtaayi

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

താരകന്‍റെ സംശയം ന്യായമാണ്‌ പക്ഷെ പുതുകവിതകള്‍ പലതും ഒരു ചെറിയ നക്ഷത്രത്തരിയുടെ ഇത്തിരി മിന്നല്‍ പോലെ... ഒരു ചില മിന്നലാട്ടങ്ങള്‍... ഷൈജുവും ഇവിടെ അത്രയൊക്കെയെ ചെയ്യുന്നുള്ളു... ചിലര്‍ക്ക്‌ കവിത ആര്‍ദ്രമായി ചില നോട്ടങ്ങളാണ്‌ പലപ്പോഴും... ചെറിയ ചെറിയ വിസ്മയങ്ങള്‍.... മിന്‍വിധികളും ഭാരങ്ങളുമില്ലാതെ നമ്മുക്കു വായിച്ചു പോകാം അല്ലെ... :):) നന്ദി ഷൈജുവിനും പിന്നെ താരകനും :):):)