2009, നവംബര്‍ 16, തിങ്കളാഴ്ച

രണ്ടു കുരുത്തം കെട്ട കവിതകള്‍


തിളക്കം

തുരുമ്പെടുത്ത ഇരുമ്പു പോലെ
അങ്ങേര്‌
ഉമ്മറത്തിരിയ്ക്കും
വെട്ട്വേമില്ല പോന്ത്വേമില്ല
പിറു പിറുത്തു കൊണ്ടു
അമ്മിക്കല്ലുപോലെ
അമ്മായി അടുക്കളയില്‍ കിടന്നു.
പിറ്റേന്ന് രണ്ടാള്‍ക്കും നല്ല തെളക്കം.
ഒച്ചയുണ്ടാക്കുന്ന ഘടികാരം
രത്രിയിലെങ്ങാനും
ഇരുംപെടുത്തു
അമ്മിക്കല്ലേല്‍ ഒരച്ചുവോ!!


ഷി ഈസ്‌ പ്രെഗ്നന്റ്


തൊഴുത്തില്‍
പശു നിന്നമറുന്നു
കിതയ്ക്കുന്നു
കുതിയ്ക്കുന്നു
കാടിവെള്ളം കമഴ്ത്തുന്നു.
ട്യുബില്‍ നിന്നു ബീജമിറ്റിച്ചു
മൃഗ ഡോക്ടര്‍ അതിനെ അടക്കുന്നു
നഷ്ടപ്പെട്ട രതി കണ്ണുകളിലൂടെ ഒലിപ്പിച്ച്
പശു
പുല്നാമ്പുകളിലേക്ക് നോക്കി
ഒരു പൈക്കിടാവിനെ സ്വപ്നം കാണുന്നു.


11 അഭിപ്രായ(ങ്ങള്‍):

പള്ളിക്കുളം.. പറഞ്ഞു...

രണ്ടാമത്തേത് കൊള്ളാം.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

അത്രയ്ക്ക് കുരുത്തക്കെടുണ്ടോ എനിക്ക് തോന്നിയില്ല

പി എ അനിഷ്, എളനാട് പറഞ്ഞു...

nalla kavithakal
ASHAMSAKAL

Visit and Join
www.malayalakavitha.ning.com

(Nalla Kavithakal Ivideyum Post Cheyyu)

My......C..R..A..C..K........Words പറഞ്ഞു...

ella kavithakalilum kavithwam kaanaam ... manoharamaaya varikal ... nalla bhaasha ...

മത്താപ്പ് പറഞ്ഞു...

മോളിൽത്തെ ചേട്ടൻ പറഞ്ഞ പോലെ,
രണ്ടമത്തത് നന്നായി......
:)

താരകൻ പറഞ്ഞു...

so she is coming inthe familyway!!..good.

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വയനാടന്‍ പറഞ്ഞു...

രണ്ടും വളരെ നന്നായിരിക്കുന്നു സുഹൃത്തേ:
അമ്മിക്കല്ലേൽ എന്ന പ്രയോഗത്തിനു പകരം അമ്മിക്കല്ലിൽ എന്നായിരുന്നെങ്കിൽ എന്നാലോചിച്ചു പോകുന്നു.

നാടകക്കാരന്‍ പറഞ്ഞു...

ammikkalleel uraykkumbol theeppori chitharathe nookkanam

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

എന്തു പറയാന്‍.?
ഷൈജു ചെട്ടന്റെ മുദ്ര കവിതകളില്‍ പതിഞ്ഞിട്ടുണ്ട്.രണ്ടും ഒന്നിനൊന്നു മെച്ചം.
കുരുത്തക്കേടിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.കവിതയേയും നമ്മുടെ കൂട്ടത്തില്‍ കൂട്ടാം.എന്താ?

സെറീന പറഞ്ഞു...

ശക്തമായ കവിതകള്‍
സന്തോഷം.