മേല്ക്കൂര
ചോരുന്ന മേല്ക്കൂരയാണ്,
എങ്കിലും മഴ തകര്‍ക്കട്ടെ.
അടുപ്പ് മുതലിങ്ങോട്ട്
ഒഴിഞ്ഞ കലങ്ങള്‍
ഇരിപ്പുണ്ടല്ലോ!!
കരുതല്‍
ദ്രവിച്ച പലകകളുള്ള
എന്റെ ബോട്ടിലെ
ലോവര്‍ ഡക്കിലെ
യാത്രക്കാരി
എപ്പോഴും പുറത്തേക്ക്
നോക്കിയിരിയ്ക്കും.
ഏത് കാറ്റിന്റെ ചീള്
തള്ളിക്കയറിയാലും
ഏത് മഴയുടെ തിര തുളച്ചാലും
അവള്‍ ജനലടയ്ക്കുകയില്ല!!
മുങ്ങുന്ന ബോട്ടില്‍ നിന്നു പുറത്തു
കടക്കുന്നതിനെ കുറിച്ചു
അവള്‍ ചിന്തിയ്ക്കുന്നുണ്ട്.
എങ്കില്‍
ആകുമോ ആകാശം
അവകാശപ്പെടാന്‍,
സ്വന്തമായുള്ള ഭൂമിയ്ക്ക്
മീതെ.
എങ്കില്‍ എവിടെ കല്ലിടും
വേലികെട്ടും.
മേഘങ്ങള്‍ വഴി നടക്കുമ്പോള്‍
എങ്ങനെ വിലക്കും.
സൂര്യന്‍ കവാത്തിനിറങ്ങുമ്പോള്‍
ചന്ദ്രന്‍ പാറാവ് നില്‍ക്കുമ്പോള്‍
മഴ പെയ്യുമ്പോള്‍
നക്ഷത്രങ്ങള്‍ പൂക്കുമ്പോള്‍
നിന്റെ വകയില്‍
എന്റെ വകയില്‍
എന്ന് എങ്ങനെ
തിട്ടപ്പെടുത്തും.
2009, നവംബര്‍ 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായ(ങ്ങള്‍):
എന്റെ ഭാഷ കൂടുതല്‍ മെച്ചപ്പെടുന്നു
എന്നല്ലാതെ മറ്റൊന്നും ഞാന്‍ നേടുന്നില്ല ഇവിടെ തുടരുമ്പോള്‍.
അപ്പോഴും കവിത മെച്ചപ്പെട്ടു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല?
എന്റെ വിനയം സ്വീകരിയ്ക്കുമെന്ന് വിശ്വസിച്ചു കൊണ്ട്
പോരയ്മകളിലേക്ക് നീണ്ടു വരുന്ന
വിരല്‍ ചൂണ്ടലിനു മുന്നില്‍ അയഞ്ഞ നെഞ്ച് വിരിച്ചു
നില്‍ക്കുന്നു
ആയിക്കോട്ടെ, കവിത നിരൂപിക്കാന്‍ വര്‍മ്മമാര്‍ വരട്ട് അപ്പോകാണാം..
കൊള്ളാം
നന്നായി കൂട്ടുകാര,
എല്ലാ ഞരമ്പുകളിലൂടെയും ചോരയൊഴുകുന്നുണ്ട്.
അത് നൊന്തൊഴുകുമ്പോൾ, തിളച്ചു പൊങ്ങുമ്പോൾ
വിരൽ തുമ്പിലൊരു പേന കരുതൂ. ഭാഷയ്ക്കു വേണ്ടിയല്ല, ജീവിതത്തിനു വേണ്ടി.
ആശംസകൾ
ഈ മൂന്നു കവിതകൾ എഴുതിയ കവിയോട് എനിക്ക്` അൽപം അസൂയയാണ്..! :-)
ആ ഒടുക്കത്തെ കവിതക്ക് പ്രത്യേകം ഒരു ഷേക്ക് ഹാൻഡ്..
ഒരുപാടിഷ്ടമായി കവിതകൾ
കൊള്ളാം. എഴുതിക്കൊണ്ടേയിരിക്കുക.
കരുതല്‍ ഇഷ്ടമായി, വായിക്കേണ്ടവര്‍ വായിച്ചാല്‍ കൊള്ളേണ്ടിടത്ത് കൊള്ളും
ആശംസകള്‍
:)
kollam. thudaruka yathra............ enniyum ezhuthuka........... nannavum....... thankalude pazhaye kavithakale kaal aasayamgal puthiya kavithakalkku thonnunndudu.....
മൂന്നും ഇഷ്ടമായി ..
കരുതല്‍ ..കൂടുതല്‍ ഇഷ്ടായി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ