2009, ഒക്ടോബര്‍ 19, തിങ്കളാഴ്ച

പുഴയോട്







ലോറിയുമായി വരുമ്പോള്‍

മണലുമായിട്ടു കിടക്കണം

മുറിച്ചു കടക്കുമ്പോള്‍

ആഴമരുത്

മുങ്ങിക്കുളിയ്ക്കുമ്പോള്‍

ഒരാള് വെള്ളമാവാം

കൊന്നു തള്ളുമ്പോള്‍

കയം വേണം

മുക്കി കൊല്ലുകയും അരുത്

വരണ്ടു പോകുകയുമരുത്‌

മുഴുത്ത മീനുകളുമായി

തെളിഞ്ഞു ഒഴുകിക്കോണം

ഇതാ

ഈ എച്ചിലെല്ലാം

കടലില്‍ ഇട്ടേക്ക്‌



6 അഭിപ്രായ(ങ്ങള്‍):

കുളക്കടക്കാലം പറഞ്ഞു...

നമ്മുടെ ആഗ്രഹങ്ങളുമായി സ്വയം ശപിച്ച് ഒഴുകുമല്ലോ പുഴ കുറച്ചുനാള്‍ കൂടി.....

താരകൻ പറഞ്ഞു...

കൊള്ളാം കവിതയിൽ നിന്റെ കയ്യൊപ്പുണ്ട്

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശാനെ അടിപൊളി
:-)

കരീം മാഷ്‌ പറഞ്ഞു...

മണലു മാഫിയ

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഷൈജു ഇതു നല്ല കവിതയാണ്‌ വ്യത്യസ്തതയുണ്ട്‌... ആശംസകള്‍

പി എ അനിഷ്, എളനാട് പറഞ്ഞു...

കവിത നന്നായി ആശംസകള്‍
Join
www.malayalakavitha.ning.com