2009, ഒക്ടോബര്‍ 5, തിങ്കളാഴ്ച

ഗ്ലാസ്‌

അത് ആരും വിരുന്നു വരാത്ത ഒരു വീടായിരുന്നു.പാത്രങ്ങള്‍ ചിലയ്ക്കാത്ത അടുക്കളയും വെള്ളം നനയാത്ത ധാരാളം കുളിമുറികളുമുണ്ടായിരുന്നു അവിടെ . കരിയിലകള്‍ അപ്പപ്പോള്‍ തൂത്ത് മാറ്റുകയും പൂന്തോട്ടങ്ങള്‍ പരിപാലിയ്ക്കുകയും ചെയ്തു പോന്നു വേലക്കാര്‍.

പല്ലികള്‍ക്ക്‌ ഇഴഞ്ഞു നീങ്ങാനാവാത്ത വിധം മിനുസമാര്‍ന്ന ഭിത്തികള്‍, ചിലന്തികള്‍ക്ക് വല വലിയ്ക്കാന്‍ കഴിയാത്ത മൂലകള്‍, തങ്ങള്‍ ഉപയോഗിയ്ക്കപ്പെടുന്നില്ലെന്നു പരാതി പറയുന്ന മേശ വലിപ്പുകള്‍,

ജനല്‍ വിരികള്‍ക്കപ്പുരം പുറം ലോകം മറഞ്ഞു കിടക്കുന്ന പനി പിടിച്ച ഒരു വീട് .

വിലകൂടിയ ഇലക്ട്രിക്‌ വിളക്കുകള്‍ പലതും തങ്ങള്‍ക്കു ജീവനുണ്ടോ എന്നറിയാന്‍ തരമില്ലാതെ കിടന്നു .

ഒരു രാത്രിയില്‍ അടുക്കളയില്‍ നിന്നു മോഷ്ടിക്കപ്പെട്ടു ഒരു സ്ഫടിക ഗ്ലാസ്‌,അവിടുത്തെ വേലക്കാരി ആയിരുന്നു പ്രതി.ആ മുഹൂര്‍ത്തത്തില്‍ വീര്‍പ്പു മുട്ടലുകളുടെ കൊട്ടാരമായ ആ വീട് എല്ലാ മംഗളങ്ങളും നേര്‍ന്നു ഗ്ലാസ്സിനെ യാത്ര അയച്ചു.വേലക്കാരി ഗ്ലാസ്‌ മടിയിലൊളിപ്പിച്ചുപുറത്തു കടന്നു,ഇത്രമാത്രം ഇരുട്ടും ദുര്‍ഗന്ധവും താന്‍ മുമ്പൊരിയ്ക്കലുമ് അനുഭവിച്ചിട്ടില്ലെന്നു ആ യാത്രയില്‍ ഗ്ലാസ്‌ ഓര്‍ത്തു.

പതിവു യാത്രകളെക്കള്‍ രസമുള്ളതും സുഖമുള്ളതുമായിരുന്നു അവള്‍ക്കും ആ യാത്ര....

മൂന്നു മുറികളുള്ള മുറി നിറച്ചും ആളുകളുള്ള അയ നിറച്ചു തുണികളുളള തകരപ്പെട്ടികളും മണ്ണെണ്ണ വിളക്കുമുള്ള പാറ്റയുംഎലികളുമുള്ള മണവും ദുര്‍ഗന്ധവുമുള്ള അവളുടെ വീട് ഗ്ലാസ്സിനു പ്രിയപ്പെട്ടതായി.

എല്ലാ രാത്രികളിലും വൃത്തിയായി കഴുകി അവളതില്‍ കാച്ചിയ പാലൊഴിച്ചു വയ്ക്കും ഇരുളിന്റെ വേലി ചാടി ഒരാള്‍ പതിയെ വരും രണ്ടുപേര്‍ക്കും ആലസ്യമാര്‍ന്ന കണ്ണുകള്‍ സമ്മാനിച്ച്‌ അയാള്‍ തിരിച്ചു പോകുമ്പൊള്‍ അവര്‍ ഉറക്കത്തിലേക്കു വഴുതും.

9 അഭിപ്രായ(ങ്ങള്‍):

manu chandran പറഞ്ഞു...

glassinu alla vida mangalasamsakal nerunnu

ഭൂതകുളത്താന്‍ ..... പറഞ്ഞു...

കൊള്ളാം ....ഗ്ലാസ്സിന്റെ യാത്ര ...

Jayesh San / ജ യേ ഷ് പറഞ്ഞു...

eniitto?

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നല്ല കഥ... നല്ല പ്രമേയം

ഗന്ധർവൻ പറഞ്ഞു...

kavitha pOle manOharam

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):

വയനാടന്‍ പറഞ്ഞു...

അടഞ്ഞ വാതിലിനപ്പുറവും
ഇപ്പുറവും
ഓരോ മുറികളുണ്ട്
ഒന്നുകില്‍ വെറും നിലത്ത്
ചാക്ക് വിരിച്ചു സുഖമായുറങ്ങുക
അല്ലെങ്കില്‍ സൌകര്യങ്ങളുടെ മെത്തയില്‍
ഉറക്കം വരാതെ കിടക്കുക
എന്നിങ്ങനെ തരം തിരിക്കുന്ന
ഓരോ മുറികള്‍...

ആ ചിന്തകൾ ഇപ്പോൾ പൂർണ്ണമാകുന്നു

കുമാരന്‍ | kumaran പറഞ്ഞു...

വ്യത്യസ്തമായ രചന.

സിമി പറഞ്ഞു...

:) good one.