
1
ഇതുവരെയുള്ള യാത്രയില്‍
എനിയ്ക്ക്
മനസ്സിലായി
അര്‍ത്ഥം ചുരത്താത്ത
വാക്കുകളിലോന്നാണ്
'അര്‍ഹത'യെന്ന്
2
സഹയാത്രികയായി
കണ്ണ് നീരുള്ളപ്പോള്‍
ഏത് ദുഃഖത്തില്‍ നിന്നും
ഒഴിയാമെന്ന്
3
അടഞ്ഞ വാതിലിനപ്പുറവും
ഇപ്പുറവും
ഓരോ മുറികളുണ്ട്
ഒന്നുകില്‍ വെറും നിലത്ത്
ചാക്ക് വിരിച്ചു സുഖമായുറങ്ങുക
അല്ലെങ്കില്‍ സൌകര്യങ്ങളുടെ മെത്തയില്‍
ഉറക്കം വരാതെ കിടക്കുക
എന്നിങ്ങനെ തരം തിരിക്കുന്ന
ഓരോ മുറികള്‍
4
അലസതയോടെ തടി പിടിക്കുന്ന
ആനയേക്കാള്‍
കുറച്ചേ
ആവേശത്തോടെ പണിയെടുക്കുന്ന
എനിക്കാവുന്നുള്ളൂ
5
ചതി.
മരിയ്ക്കുന്ന ആളിനൊപ്പം
ഒരു മാവ്
കൊല്ലപ്പെടുന്നു.
4 അഭിപ്രായ(ങ്ങള്‍):
സത്യം...
മാവിന്റെ ജീവനെക്കുറിച്ച് ഓര്‍ത്തില്ല ഇതേവരെ.
നന്നായിട്ടുണ്ട്
തിരിച്ചറിവുകളിലേതാണു മികച്ചതെന്നു തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. അത്രയ്ക്കു ഗംഭീരം ഓരോന്നും. എന്നാലും ഇതു മറക്കാൻ പറ്റുന്നില്ല.
"സഹയാത്രികയായി
കണ്ണ് നീരുള്ളപ്പോള്‍
ഏത് ദുഃഖത്തില്‍ നിന്നും
ഒഴിയാമെന്ന്"
"സഹയാത്രികയയ്
കണ്ണുനീരുള്ളപ്പൊൾ
ഏതു ദു:ഖത്തിൽ നിന്നും ഒഴിയാമെന്ന്"
really touching
meaningful...i like it
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ